ഫ്രൈ ജി ബോയ്സ് ചർച്ചാവേദി
മഞ്ച ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഫ്രൈ ജി ബോയ്സ് ചർച്ചാവേദി ആരംഭിച്ചു. വെള്ളിയാഴ്ച തോറും നടത്തിവരുന്ന പ്രതിവാര ചർച്ചാവേദിയിൽ കൊറോണക്കാലവും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ ആദ്യ ചർച്ച നടത്തി. ഫ്രൈഡേ ഗ്രൂപ്പ് ബോയ്സ് സംഘടിപ്പിച്ച ചർച്ചയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി.എസ്. വിഷയാവതരണം നടത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മഹിത് മോഡറേറ്ററായി. കുട്ടികളോടൊപ്പം രേഷ്മ, ജാസ്മിൻ എന്നീ അധ്യാപികമാരും കോവിഡ്കാല അനുഭവങ്ങൾ പങ്കുവച്ചു.