കേരള പാഠാവലി വാരാചരണം: ഉദ്ഘാടനം
ഒക്ടോബർ 25 മുതലുള്ള ഒരാഴ്ചക്കാലം മഞ്ച സ്കൂളിൽ കേരള പാഠാവലി വാരമായി ആചരിക്കുന്നു. 'എന്റെ പാഠാവലി' എന്ന പേരിൽ കേരളപ്പിറവിക്കു ശേഷമുള്ള പാഠപുസ്തകങ്ങൾ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന പരിപാടിയാണിത്. വിദ്യാരംഗം ക്ലബ്ബും റേഡിയോ മഞ്ചയും ചേർന്നു സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രഥമാധ്യാപിക കെ.എസ്.രശ്മി ഉദ്ഘാടനം ചെയ്തു. തുടർന്ന് 1958ലെയും 1976ലെയും ഒന്നാം പാഠപുസ്തകങ്ങൾ (പഴയലിപിയെന്നും പുതിയ ലിപിയെന്നും വിളിക്കുന്നവ) കുട്ടികളെ പരിചയപ്പെടുത്തി. അധ്യാപകരായ പി.കെ.പുഷ്പകുമാരി, റോസ്മേരി, ഇ.ഷാജി എന്നീ അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും കഥകളും കവിതകളും വായിച്ചു. വിദ്യാരംഗം കൺവീനർ ജാസ്മിൻ ടീച്ചർ സ്വാഗതവും പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്സൽ നന്ദിയും പറഞ്ഞു.