അന്യഗ്രഹജീവിക്കൊരു കത്ത്
മഹിത് പി.എസ്. (IX A)
പ്രിയപ്പെട്ട ആദം,
നീ എന്നാണ് തിരിച്ചു വരിക? മഎത്ര നാളായി ഇവിടെ നിന്ന് പോയിട്ട്? നിന്റെ പ്ലാനറ്റ് ട്രാപിസ്റ്റ്-1eയിൽ എന്തുണ്ട് വിശേഷം? നിനക്ക് അറിയാമോ ഞങ്ങളുടെ നാസ നിന്റെ ഗ്രഹം നിരീക്ഷിക്കാൻ പോവുകയാണ്. നീ പറഞ്ഞതു പോലെ ഞാൻ കുറച്ച് കൂടുതൽ ഫിസിക്സ് നോക്കി.നിന്റെ പ്ലാനറ്റിന്റെ ടെക്നോളജിയുമായി കൂടെ എത്താൻ ഞാൻ ശ്രമിക്കുകയാണ്. ഇവിടെ ഭൂമിയിൽ എന്റെ സംശയങ്ങൾക്ക് മറുപടി നൽകാൻ കുറച്ച് അധ്യാപകരെയും കൂട്ടുകാരെയും കിട്ടി. നീ നിന്റെ earthനെക്കുറിച്ച് റിസർച്ച് ചെയ്തോ? അതിന്റെ റിസൾട്ട് വന്നോ? നീ ഇവിടെ നിന്നും പരീക്ഷണങ്ങൾക്ക് കൊണ്ടുപോയ സസ്യങ്ങളും ഫോണും എന്തു ചെയ്തു?
ആദം, എന്റെ നാട്ടിൽ ഇപ്പോൾ ധാരാളം പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിക്ഷോഭവും രാഷ്ട്രീയ പ്രശ്നങ്ങളും പല തരത്തിലുള്ള രോഗങ്ങളും കൊണ്ട് എന്റെ നാട് ഒരു വിഷമഘട്ടത്തിലാണ്. എന്നാൽ മുമ്പ് നടന്നുകൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരവും കണ്ടെത്തിയിട്ടുണ്ട്. അതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്. ആദം, നിന്റെ നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് നീ മുൻപ് പറഞ്ഞിരുന്നല്ലോ. അതൊക്കെ എന്തായി? അവിടെ കോവിഡ് പോലുള്ള പകർച്ചവ്യാധികൾ വന്നിരുന്നോ? അഥവാ വന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ എങ്ങനെ ബാധിച്ചു? നിന്റെ പ്ലാനറ്റിൽ ജീവൻ നിലനിർത്താനുള്ള കഴിവുണ്ടെന്നും ഭൂമിയെപ്പോലെ മനോഹരമാണെന്നും കൂടി ഞാൻ അറിഞ്ഞപ്പോൾ അവിടേക്കു വരാനുള്ള എന്റെ ആഗ്രഹം കൂടി. എന്നെങ്കിലും എനിക്ക് അവിടെ വറൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
മഹിത് പി.എസ്.
(ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വായിച്ചത്)