അയ്യങ്കാളി ജയന്തി ആചരിച്ചു
മഞ്ച ബോയ്സ് സ്കൂളിൽ നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി അയ്യങ്കാളി ജയന്തി ആചരിച്ചു. സ്കൂളിൽ നിന്നുള്ള റേഡിയോ മഞ്ചയിൽ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രക്ഷേപണം നടത്തി. അയ്യങ്കാളിയുടെ പേരിൽ രേഷ്മാരാജ് തൈ നട്ടു. വിദ്യാർത്ഥികളും തൈകൾ നട്ടു. സാമൂഹ്യപരിഷ്കർത്താക്കളിൽ ഒട്ടനവധിപേർ ജനിച്ച ചിങ്ങമാസം ഇക്കൊല്ലം മുതൽ നവോത്ഥാനമാസമായിട്ട് മഞ്ച സ്കൂളിൽ ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ,ചട്ടമ്പി സ്വാമി,കെ.കേളപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി എന്നിവരുടെ ജന്മദിനങ്ങളും സ്കൂളിൽ ആചരിച്ചിരുന്നു.