നവോത്ഥാന മാസം

മഞ്ച ബോയ്സ് സ്കൂളിൽ നവോത്ഥാന മാസാചരണത്തിനു തുടക്കമായി. മാസാചരണം പ്രശസ്ത ബാവുൽ കലാകാരി പാർവതി ബാവുലും പാവക്കഥകളി കലാകാരൻ രവി ഗോപാലൻ നായരും ചേർന്ന് ഉദ്ഘാടനം ചെയ്തു. വിദ്യാലയാങ്കണത്തിൽ ഇലഞ്ഞിമരത്തൈ നട്ടുകൊണ്ടാണ് മാസാചരണം ഉദ്ഘാടനം ചെയ്തത്. ഇലഞ്ഞിക്ക് ബങ്കാളി ഭാഷയിൽ'ബൊകുൽ' എന്ന് പറയുമെന്ന് പാർവതി ബാവുൽ കുട്ടികളോടു പറഞ്ഞു. 

 

രവി ഗോപാലൻ നായർ സംസാരിക്കുന്നു
പാർവതി ബാവുൽ സംസാരിക്കുന്നു

 പാർവതി ബാവുൽ കുട്ടികൾക്കു വേണ്ടി ബാവുൽ ഗീതം ആലപിച്ചു. മലയാളത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഗാനം പാർവതി ബാവുലിനൊപ്പം കുട്ടികളും ഏറ്റുപാടി. 

പാർവതി ബാവുൽ പാടുന്നു

 സാമൂഹ്യ പരിഷ്കർത്താക്കളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ടി.കെ.മാധവൻ,ബ്രഹ്മാനന്ദ ശിവയോഗി,കെ.കേളപ്പൻ,കെ.പി.കേശവമേനോൻ എന്നിവർ ജനിച്ച ചിങ്ങമാസത്തെ നവോത്ഥാന മാസമായാണ് മഞ്ച സ്കൂളിൽ ആചരിക്കുന്നത്. മാസാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണംറേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്തു.
  പി.ടി.എ പ്രസിഡന്റ് ഉദയകുമാർ അധ്യക്ഷനായ യോഗത്തിൽ പാർവതി ബാവുലിനെ പ്രിസിപ്പൽ ഗീതയും സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ രവിഗോപാലൻ നായരെ ഹെഡ്മിസ്ട്രസ് പ്രേമജയും ആദരിച്ചു. കൃഷ്ണഗന്ധ, പ്രഭു എന്നിവരും യോഗത്തിൽ പങ്കെടുത്തു.



=======================================================


മാസാചരണം റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്തതിന്റെ പോഡ്കാസ്റ്റ് ലിങ്ക്:

Next Post Previous Post
No Comment
Add Comment
comment url