പാർവതി ബാവുൽ പാടുന്നു: റേഡിയോ മഞ്ചയിൽ കേൾക്കാം
ചിങ്ങമാസം നവോത്ഥാന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി 1198 ചിങ്ങം 1ന് (2022 ആഗസ്റ്റ് 17) പ്രശസ്ത ബാവുൽ കലാകാരി പർവതി ബാവുലും പാവക്കഥകളി കലാകാരൻ രവി ഗോപാലൻ നായരും ചേർന്ന് നമ്മുടെ വിദ്യാലയാങ്കണത്തിൽ ഇലഞ്ഞിത്തൈ നട്ടു. ഉദ്ഘാടന വേളയിലെ പാർവതിയുടെയും രവിയുടെയും സംസാരവും പാർവതി ബാവുലിന്റെ പാട്ടുകളുമാണ് റേഡിയോ മഞ്ചയുടെ ഈ ലക്കത്തിലുള്ളത്. ഇംഗ്ലീഷ് അധ്യാപിക രേഷ്മയാണ് റേഡിയോ മഞ്ചയുടെ ഈ ലക്കത്തിലെ അവതാരക. ഇതിലെ മലയാള ഗാനം മഞ്ച ബോയസ് സ്കൂളിലെ കുട്ടികൾക്കായി പാർവതി ബാവുൽ പ്രത്യേകം ചിട്ടപ്പെടുത്തിയതാണ്.