ടി.കെ.മാധവന്റെയും കെ.പി.കേശവമേനോന്റെയും ജന്മദിനം ആചരിച്ചു

 മഞ്ച ബോയ്സ് സ്കൂളിൽ വൈക്കം സത്യാഗ്രഹത്തിലെ പ്രധാന പ്രവർത്തകരായിരുന്ന കെ.പി.കേശവമേനോന്റെയും ദേശാഭിമാനി ടി.കെ.മാധവന്റെയും ജന്മദിനം ആചരിച്ചു. കേരള യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ കോളേജിലെ അധ്യാപിക എൽ.എസ്.ലളിതാംബികാദേവി കെ.പി. കേശവമേനോന്റെ പേരിൽ തൈ നട്ടു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാറും മുൻ അധ്യാപകൻ സാബുകുമാറും ചേർന്ന് ടി.കെ.മാധവന്റെ പേരിൽ തൈ നട്ടു.

 

കേരള യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ കോളേജിലെ അധ്യാപിക എൽ.എസ്.ലളിതാംബികാദേവി കെ.പി. കേശവമേനോന്റെ പേരിൽ തൈ നടുന്നു

പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാറും മുൻ അധ്യാപകൻ സാബുകുമാറും ചേർന്ന് ടി.കെ.മാധവന്റെ പേരിൽ തൈ നടുന്നു


ചിങ്ങമാസത്തെ നവോത്ഥാന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി  ചിങ്ങമാസത്തിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താക്കളെ ആദരിച്ചുകൊണ്ട് മഞ്ച സ്കൂൾ നടത്തിവരുന്ന മാസാചരണ പരിപാടിയിൽ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ബ്രഹ്മാനന്ദ ശിവയോഗി,കെ.കേളപ്പൻ എന്നിവരുടെ പേരിലും വൃക്ഷത്തൈകൾ നട്ടു.

Next Post Previous Post
No Comment
Add Comment
comment url