സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിന് ആദരവ്
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിന് ആദരവ്
കോവിഡ് കാലത്തിനു ശേഷം വിദ്യാർത്ഥികളിൽ ജനാധിപത്യത്തിന്റെ ആവേശമുണർത്തി
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. സ്വാതത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികാഘോഷങ്ങളുടെ തുടർച്ചയായി നാടിന്റെ അഭിമാനമായ
പൊതുമേഖലാസ്ഥാപനങ്ങൾക്ക് ആദരവേകിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നെടുമങ്ങാട്
നഗരസഭയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഐ.എസ്.ആർ.ഒ, കെ.എസ്.ആർ.ടി.സി, ഇന്ത്യൻ
തപാൽ വകുപ്പ്, ബി.എസ്.എൻ.എൽ എന്നീ പൊതുമേഖലാസ്ഥാപനങ്ങളുടെ ഔദ്യോഗിക
മുദ്രകൾ തെരഞ്ഞെടുപ്പ് ചിഹ്നമായി കുട്ടികൾക്ക് നൽകി.
ഒരേ ചിഹ്നം ലഭിച്ച
സ്ഥാനാർത്ഥികളെ ഗ്രൂപ്പുകളാക്കി ഓരോ സ്ഥാപനത്തെയും കുറിച്ചുള്ള വിവരശേഖരണം
നടത്തി പ്രത്യേക പതിപ്പ് തയ്യാറാക്കാനുള്ള തുടർപ്രവർത്തനങ്ങളും നൽകി.
തെരഞ്ഞെടുപ്പ് ചിഹ്നം ലഭിച്ച സ്ഥാാനാർത്ഥികൾ അതത് സ്ഥാപനമേധാവികൾക്കും
ഗതാഗതമന്ത്രിക്കും കത്തെഴുതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്
കുട്ടികൾക്ക് അവസരം നൽകി. പ്രത്യേക അസംബ്ലിയിൽ 'മീറ്റ് ദ കാൻഡിഡേറ്റ്'
പരിപാടിയും സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നങ്ങളിൽ 'നോട്ട'യും
ഉൾപ്പെടുത്തിയാണ് ബാലറ്റ് തയ്യാറാക്കിയത്. പ്രത്യേകം സജ്ജീകരിച്ച ബൂത്തിൽ
വോട്ടെടുപ്പു നടത്തി. പോളിങ് ഓഫീസർമാരായി വിദ്യാർത്ഥികളും പ്രിസൈഡിങ്
ഓഫീസർമാരായി ക്ലാസ് അധ്യാപകരും പ്രവർത്തിച്ചു. ക്രമസമാധാനച്ചുമതല ജൂനിയർ
റെഡ്ക്രോസിനായിരുന്നു. പ്രത്യേകം സജ്ജമാക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൽ കേരള
യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ കോളേജിലെ ബി.എഡ് വിദ്യാർത്ഥിനികളുടെ
സഹായത്തോടെ വോട്ടെണ്ണൽ പൂർത്തിയാക്കി. സ്കൂൾ റേഡിയോയിലൂടെ ഫലപ്രഖ്യാപനം
നടത്തി.
കൂടുതൽ തെരഞ്ഞെടുപ്പ് ചിത്രങ്ങൾ കാണാം Click Here