പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(2): ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ

ഫ്രൈജി ചർച്ചയിൽ ഈയാഴ്ച 'ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ' എന്ന വിഷയം ചർച്ച ചെയ്തു. പാഠ്യപദ്ധതി നവീകരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ആരഭിച്ച പാഠപുസ്തകവും വിദ്യാർത്ഥികളും എന്ന ചർച്ചാപരമ്പരയിലെ രണ്ടാം ചർച്ചയായിരുന്നു ഇത്. ഹേമന്ത് വിശ്വം (9എ), അഭിനവ് ബി.എസ്.(8ബി) എന്നിവർ വിഷയം അവതരിപ്പിച്ചു. വൈഷ്ണവ്. (8എ) മോഡറേറ്ററായി. കുട്ടികൾ സജീവമായി ചർച്ചയിൽ പങ്കെടുത്തു. പാഠ്യപദ്ധതിയിൽ ആരോഗ്യത്തിനും കളികൾക്കും പ്രാധാന്യം നൽകണമെന്നും എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപകരുണ്ടാകണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. പുഷ്പകുമാരിടീച്ചർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.



 

Next Post Previous Post
No Comment
Add Comment
comment url