ദേശീയ വിദ്യാഭ്യാസ ദിനത്തിൽ "പാഠപുസ്തകവും വിദ്യാർത്ഥികളും" ചർച്ചാപരമ്പര

സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ 'ഫ്രൈഡേ ഗ്രൂപ്പിന്റെ' നേതൃത്വത്തിൽ "പാഠപുസ്തകവും വിദ്യാർത്ഥികളും" എന്ന ചർച്ചാപരമ്പരയ്ക്ക് തുടക്കമായി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപീകരണത്തിന്റെയും ഭാഗമായി പൊതുചർച്ചയ്ക്കു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോക്കസ് മേഖലകൾ അടിസ്ഥാനമാക്കിയാണ് ചർച്ചാപരമ്പര ആസൂത്രണം ചെയ്തിട്ടുള്ളത്. 'പാഠപുസ്തകത്തിലെ പരിസ്ഥിതിയും ലിംഗസമത്വവും' എന്ന വിഷയത്തിൽ ആദ്യ ചർച്ച നടത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മഹിത് പി.എസ് പ്രബന്ധം അവതരിപ്പിച്ചു. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി കുട്ടികളുടെ നേതൃത്വത്തിൽ ലോകമൊട്ടാകെ നടക്കുന്ന പ്രവർത്തനങ്ങളും ജി-7 രാഷ്ട്രത്തലവന്മാരോട് ഗ്രെറ്റ തൻബർഗ് നടത്തിയ പ്രഭാഷണവും ആമസോൺ വനാന്തരങ്ങളിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരങ്ങളും  പ്രബന്ധകാരൻ വിശദീകരിച്ചു. സ്കൂൾ ലീഡർ ആര്യൻ മോഡറേറ്ററായിരുന്നു. സ്കൂൾ ചെയർപേഴ്സൺ ആമിന സ്വാഗതം പറഞ്ഞു.


Next Post Previous Post
No Comment
Add Comment
comment url