ലോക മാതൃഭാഷാദിനം ആചരിച്ചു

 ഇന്ന് ലോക മാതൃഭാഷാദിനം ആചരിച്ചു. സ്വന്തം അമ്മയുടെ പേര് മാതൃഭാഷയിൽ എഴുതി വിദ്യാർത്ഥികൾ തന്നെ മാതൃഭാഷാദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മലയാളഭാഷയിൽ സമ്പൂർണ്ണമായി അച്ചടിക്കപ്പെട്ട ആദ്യ പുസ്തകമായ ക്ലെമെന്റ് പിയാനിയസിന്റെ 'നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം' (1772) എന്ന പുസ്തകം പരിചയപ്പെടുത്തി. ഈ പുസ്തകത്തിലെ ലിപിയെ അടിസ്ഥാനമാക്കി മലയാളത്തിലെ ലിപി പരിണാമത്തെക്കുറിച്ച് ചർച്ച ചെയ്തു. ഹെഡ്മിസ്ട്രസ് രശ്മി ടീച്ചർ, മലയാളം അധ്യാപിക പുഷ്പകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.

Next Post Previous Post
No Comment
Add Comment
comment url