ഫ്രൈജി ചർച്ചയിൽ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ-ഭാവി കുട്ടികളിലാണ്

2023 ഫെബ്രുവരി മൂന്നിനു നടത്തിയ ഫ്രൈജി ചർച്ച ഭാവി കുട്ടികളിലാണ് എന്ന വിഷയത്തിലായിരുന്നു. ലോകമൊട്ടാകെ കുട്ടികൾ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. കാലാവസ്ഥാവ്യതിയാനം, പ്രകൃതി സംരക്ഷണം, സുസ്ഥിര വികസനം തുടങ്ങിയ രംഗങ്ങളിൽ വിദേശങ്ങളിലും ഇന്ത്യയിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ആമസോൺ മേഖലയിലെ വിദ്യാർത്ഥി കൂട്ടായ്മകൾ, സ്വീഡനിൽ നിന്ന് ഗ്രെറ്റ തൻബെർഗിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്കൂൾ സമരം എന്നിവയും ചർച്ചയായി. ഒൻപതാം ക്ലാസിലെ മഹിത് വിഷയം അവതരിപ്പിച്ചു. സ്കൂൾ ലീഡർ ആര്യൻ മോഡറേറ്ററായി.


 

Next Post Previous Post
No Comment
Add Comment
comment url