സ്വാതന്ത്ര്യസമര ശതവാർഷിക സ്മാരക ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ അംഗത്വം നൽകണം

നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ ക്വിറ്റിന്ത്യാദിനത്തിൽ നഗരസഭയ്ക്ക് കത്തെഴുതി. നെടുമങ്ങാട് നഗരസഭയിലുള്ള സ്വാതന്ത്ര്യസമര ശതവാർഷിക സ്മാരക ഗ്രന്ഥശാലയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ അംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണയ്ക്കായാണ് 1957ൽ ഈ ഗ്രന്ഥശാല സ്ഥാപിതമായത്. നഗരസഭാപരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് സൗജന്യ അംഗത്വവും ലൈബ്രറി സേവനങ്ങളും  നൽകണമെന്ന ആവശ്യം സ്കൂളിൽ ചേർന്ന പ്രത്യേക യോഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് വിശ്വം  വായിച്ചു. ഈ വിവരം നഗരസഭയ്ക്കുള്ളിലെ മറ്റ് സ്കൂളുകളെ അറിയിക്കുന്നതിനായി പ്രഥമാധ്യാപകർക്ക് കുട്ടികൾ കത്തെഴുതി. ടൗൺ യു.പി.എസിന് എഴുതിയ കത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് വായിച്ചു. മഹിത് പി.എസ്. അധ്യക്ഷനായ യോഗത്തിൽ അധ്യാപകരായ പി.കെ.പുഷ്പകുമാരി, ഇ.ഷാജി എന്നിവർ സംസാരിച്ചു.


 

Next Post Previous Post
No Comment
Add Comment
comment url