വാക്കേ വാക്കേ കൂടെവിടെ
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനമായ നവംബർ 27 മുതൽ ഒരാഴ്ചക്കാലം മഞ്ച സ്കൂളിൽ ഭാഷാപ്രവർത്തന വാരമായി ആചരിക്കുന്നു. വാക്കേ വാക്കേ കൂടെവിടെ എന്നു പേരിട്ട വാരാചരണത്തിന്റെ ഉദ്ഘാടനം കേരളയൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ ഒന്നാം വർഷ ബി.എഡ്. വിദ്യാർത്ഥിനി അപർണ്ണ സി.എസ്. ഉദ്ഘാടനം ചെയ്തു.