വാക്കേ വാക്കേ കൂടെവിടെ? ലെജന്റ്സ് ടോക്
ഭാഷാപ്രവർത്തന വാരോഷത്തിൽ ഇന്ന് വിശിഷ്ടാതിഥിയായെത്തിയത് എഴുത്തുകാരനും നാട്ടുചരിത്രകാരനും ഫോക്ലോറിസ്റ്റുമായ പ്രഫ.ഉത്തരംകോട് ശശിയായിരുന്നു. നെടുമങ്ങാടിന്റെ നാട്ടുചരിത്രവും അറിവുകളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. 1869ൽ ബാസൽ മിഷൻ പുറത്തിറക്കിയ മലയാളത്തിലെ ആദ്യകാലഗ്രന്ഥങ്ങളിൽ ഒന്നായ 'ഇങ്ക്ലീഷ വ്യാകരണം' എന്ന ഗ്രന്ഥം കുട്ടികൾക്ക് പരിചയപ്പെടുത്തി.
തുടർന്ന് ലെജന്റ്സ് ടോക് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്രക്ലബ്ബും സ്കൂളിലെ വിദ്യാർത്ഥിക്കൂട്ടയ്മയായ ലെജന്റ്സ് ടോക് ഗ്രൂപ്പുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.