എസ്.എസ്.എൽ.സി പരീക്ഷാവിജയികളുമായി മുഖാമുഖം സംഘടിപ്പിച്ചു
പത്താം ക്ലാസ് പഠനത്തിനൊപ്പം വ്യത്യസ്തമായ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനെക്കുറിച്ചും ട്യൂഷനില്ലാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിനെക്കുറിച്ചുമൊക്കെ കുട്ടികൾ ചോദ്യങ്ങൾ ഉന്നയിച്ചു. തങ്ങളെ സ്വാധീനിച്ച വ്യക്തികൾ, പഠനത്തിന് ഉപയോഗിച്ച തന്ത്രങ്ങൾ, പഠനത്തിനോടുള്ള സമീപനങ്ങൾ, അക്കാദമിക കാര്യങ്ങളിലും പഠനേതര കാര്യങ്ങളിലും നടത്തിയ ഇടപെടലുകൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചചെയ്തു.
പരിപാടിയിൽ സ്കൂൾ ലീഡർ മുഹമ്മദ് ഹാസിഫ് മോഡറേറ്ററായി.