ഇമാജിനേഷൻ കോർണർ

 ലോക വിദ്യാർത്ഥിദിനത്തിൽ (15/10/2024 )ഇമാജിനേഷൻ കോർണർ പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികളുടെ സർഗാത്മകത വളർത്താനും പാഠാനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ഇടമാണിത്. പ്രധാന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ കോണിലാണ് ഇമാജിനേഷൻ കോർണറിന്റെ 'ഇടം'. പഴകിയതും ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുന്ന രണ്ട് പുസ്തക റാക്കുകളാണ് ഇമാജിനേഷൻ കോർണർ എന്ന ആശയത്തിനു പ്രേരണയായത്. ആക്രിയിൽ നിന്ന് ഒരു സ്വപ്നം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇമാജിനേഷൻ കോർണറിന്റെ പ്രവർത്തനം ചിട്ടപ്പെടുത്തുന്നത്.

 ഇമാജിനേഷൻ കോർണറിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എസ്.വി.ലജു നിർവഹിച്ചു. കടലാസ് വിമാനമാണ് ഭാഗ്യമുദ്ര. ഉദ്ഘാടനവേളയിൽ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രശസ്തമായ ഉദ്ധരണി ()ഉദ്ഘാടക കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു

 ഇവാന വെസ്ലി, സനൂപ് എന്നീ വിദ്യാർത്ഥികൾ ഗാനം ആലപിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മി, ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ആസിഫ്.എ, അശ്വജിത്ത് എസ്. എസ് എന്നിവർ സംസാരിച്ചു.  കേരളയൂണിവേഴ്സിറ്റി മഞ്ച ടീച്ചർ എഡ്യൂക്കേഷൻ കോളേജിലെ ബി.എഡ് വിദ്യാർത്ഥിനികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.


 

Next Post Previous Post
No Comment
Add Comment
comment url