പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിൽ നിന്ന് ഒരു AI പുസ്തകം
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക്' എന്ന അധ്യായത്തിന്റെ ആമുഖക്കുറിപ്പിനെ അടിസ്ഥാനമാക്കി നിർമ്മിതബുദ്ധിയുടെ സാങ്കേതിക സഹായത്താൽ നിർമ്മിച്ച പുസ്തകമാണ് 'മഞ്ഞുമൂടിയ അദ്ഭുതലോകം: ഒരു ഭൂമധ്യരേഖായാത്രികയുടെ സഞ്ചാരങ്ങൾ'. റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള ഒരു സഞ്ചാരി മഞ്ഞുറഞ്ഞ വടക്കൻ പ്രദേശത്തെ ടൺഡ്രാമേഖലയിൽ നടത്തിയ യാത്രയുടെ അനുഭവവിവരണം എന്ന രീതിയിലാണ് പാഠപുസ്തകത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്ലാസ് പ്രവർത്തനത്തിന്റെ ഭാഗമായി ഇതിനെ എങ്ങനെ മാറ്റിയെടുക്കാം എന്ന ആലോചനയാണ് ഈ ചെറിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. പാഠഭാഗത്തിലെ കുറിപ്പിനെ അടിസ്ഥാനമാക്കി, സചിത്ര യാത്രാപുസ്തകം രൂപപ്പെട്ടു. AI ആണ് ഈ പുസ്തകം രചിച്ചത്. ഈ പുസ്തകത്തിനുള്ളിലെ ചിത്രങ്ങൾ, പുസ്തകരചന, തലക്കെട്ട് എന്നിവയെല്ലാം നിർമ്മിതബുദ്ധിയുടെ സംഭാവനയാണ്. പാഠപുസ്തകത്തിലെ പേരില്ലാത്ത കഥാപാത്രത്തെ ഇമാനി എന്ന സ്ത്രീകഥാപാത്രമായി നിശ്ചയിച്ചതും AI തന്നെയാണ്. ഇവിടെ സ്ക്രോൾ ചെയ്ത് പുസ്തകം വായിക്കാം. താഴെയുള്ള ലിങ്കിൽ നിന്ന് പുസ്തകത്തിന്റെ pdf ഡൗൺലോഡ് ചെയ്യാം. >> DOWNLOAD
![]() |
| മെട്രോവാർത്ത |
![]() | |||||
| മാധ്യമം |



