എഴുത്തുകാരായ പൂർവവിദ്യാർത്ഥികൾക്കു് ആദരവേകി വായനമാസാചരണത്തിനു സമാപനം

    വായനമാസാചരണത്തിനു സമാപനം കുറിച്ചു കൊണ്ട് എഴുത്തുകാരായ പൂർവവിദ്യാർത്ഥികൾക്കും അധ്യാപകനും ആദരവ്. 

    മഞ്ച ബോയ്സ് ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്തുകാരായ പി.എ.ഉത്തമൻ, എ.അയ്യപ്പൻ, പി.കെ.സുധി എന്നീ പൂർവവിദ്യാർത്ഥികൾക്കും അധ്യാപകനായിരുന്ന ആർ.എസ്.ആശാരിക്കും ആദരവേകി.

    പി.എ.ഉത്തമന്റെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'ചാവൊലി' നോവലിലെ നാട്ടുഭാഷാപദങ്ങളെക്കുറിച്ച് അവതരിപ്പിച്ചുകൊണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥി പി.പ്രബിൻ ഉദ്ഘാടനം ചെയ്തു. എ.അയ്യപ്പന്റെ 'ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ' എന്ന സമാഹാരത്തിലെ കവിത മുഹമ്മദ് ആസിഫും പി.കെ.സുധിയുടെ 'ഞാറു നട്ട കഥ', 'ചങ്ങായി വീടുകൾ' എന്നീ പുസ്തകങ്ങൾ അഖിൽ, സിദാൻ മുഹമ്മദ് എന്നീ വിദ്യാർത്ഥികളും വായിച്ചവതരിപ്പിച്ചു. റിട്ട. അധ്യാപനും എഴുത്തുകാരനുമായ ആർ.എസ്.ആശാരിയുടെ 'സി.വിയുടെ ആഖ്യായികാപ്രപഞ്ചം' എന്ന കൃതിയിലെ അധ്യായം ബി.എസ്. അഭിനന്ദ് വായിച്ചു. 

    പ്രഥമാധ്യാപിക എ.പ്രേമജ കുട്ടികളുമായി സംസാരിച്ചു.

പി.എ.ഉത്തമന്റെ ചാവൊലി നോവൽ പ്രബിൻ അവതരിപ്പിക്കുന്നു
പി.കെ.സുധിയുടെ ഞാറു നട്ട കഥ അഖിൽ അവതരിപ്പിക്കുന്നു
ആർ.എസ്.ആശാരിയുടെ 'സി.വിയുടെ ആഖ്യായികാപ്രപഞ്ചം' എന്ന കൃതി അഭിനന്ദ് അവതരിപ്പിക്കുന്നു
എ.അയ്യപ്പന്റെ 'ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ' മുഹമ്മദ് ആസിഫ് വായിക്കുന്നു
പി.കെ.സുധിയുടെ 'ചങ്ങായി വീടുകൾ' സിദാൻ മുഹമ്മദ് വായിക്കുന്നു
ഹെഡ്മിസ്ട്രസ് എ.പ്രേമജ കുട്ടികളോട് സംസാരിക്കുന്നു



Next Post Previous Post
No Comment
Add Comment
comment url