നവോത്ഥാന മാസാചരണം സമാപിച്ചു
നമ്മുടെ സ്കൂളിൽ 1198 ചിങ്ങം 1 (2022 ആഗസ്റ്റ് 17) മുതൽ ആചരിച്ചു വന്നിരുന്ന നവോത്ഥാന മാസാചരണം ഇന്ന് (1198 ചിങ്ങം 31- 2022 സെപ്റ്റംബർ 16) സമാപിച്ചു. സമാപന സമ്മേളനം സ്കൂളിലെ മുൻ അധ്യാപികയായിരുന്ന ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാർ അധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ എസ്.ജിഷ സ്വാഗതവും ഹെഡ്മിസ്ട്രസ് എ.പ്രേമജ നന്ദിയും പറഞ്ഞു. സ്കൂൾ അങ്കണത്തിൽ വനവൃക്ഷമായ മൂട്ടി മരത്തിന്റെ തൈ വസന്തകുമാരി ടീച്ചർ നട്ടു.