പുതിയ അധ്യയന വർഷത്തിലെ ആദ്യ ഫ്രൈജി ചർച്ച (02/06/2023)
പുതിയ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈഡേ ഗ്രൂപ്പിന്റെ (ഫ്രൈജി) നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികളായ പി.എസ്.മഹിത്, ഹേമന്ത് വിശ്വം എന്നിവർ വിഷയം അവതരിപ്പിച്ചു. "അയനം" എന്ന വിഷയത്തിൽ സ്കൂൾ പാഠപുസ്തകത്തിലെയും നാട്ടറിവിലെയും വിവരങ്ങൾ ശേഖരിച്ചുള്ളതായിരുന്നു ചർച്ച. സുധി കൃഷ്ണ മോഡറേറ്ററായി.