വിജയികൾക്ക് സമ്മാനവുമായി വസന്തകുമാരി ടീച്ചർ വന്നു
നമ്മുടെ സ്കൂളിലെ മുൻ അധ്യാപികയും മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ടി.വസന്തകുമാരി ടീച്ചർ പ്രവേശനോത്സവദിനത്തിൽ സ്കൂളിലെത്തി.
കഴിഞ്ഞ കൊല്ലം സ്കൂൾ നടത്തിയ നവോത്ഥാന മാസാചരണത്തിന്റെ സമാപന യോഗത്തിൽ സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് സമ്മാനം നൽകുമെന്ന് ടീച്ചർ അറിയിച്ചിരുന്നു. [ഇവിടെ വായിക്കാം]
വി.എച്ച്.എസ്.സി വിഭാഗത്തിൽ ഏറ്റവും മികച്ച ഗ്രേഡ് നേടിയ അരവിന്ദിനും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആഷിക് എന്നിവർക്ക് ടീച്ചർ ക്യാഷ് അവാർഡ് നൽകി.