ലോകത്തെ സ്വാധീനിക്കുന്ന ആശയങ്ങളെക്കുറിച്ച് ഫ്രൈജി ചർച്ച

 മഞ്ച വി.എച്ച്.എസ്.എസിൽ കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈഡേ ഗ്രൂപ്പ് ബോയ്സ് (ഫ്രൈജി) ചർച്ച സംഘടിപ്പിച്ചു. വിവിധ കാലങ്ങളിൽ പുതിയ തലമുറയെ സ്വാധീനിക്കുന്ന ആശയങ്ങളെ കുറിച്ച് 'ഐഡിയ' എന്ന പേരിലാണ് ചർച്ച നടത്തിയത്. 2023 അധ്യയന വർഷത്തിലെ രണ്ടാമത്തെ ചർച്ചയായിരുന്നു. കുട്ടികൾ തന്നെ നേതൃത്വം വഹിച്ച ഈ ചർച്ചാവേദി സമകാല പ്രസക്തമായ ആശയങ്ങൾ മുന്നോട്ടുവച്ചു. പുതുതലമുറയുടെ ആശയങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയായിരുന്നു വിദ്യാർത്ഥി കൂട്ടായ്മ. സ്വന്തം ആശയങ്ങൾ സമൂഹത്തിലേക്ക് കൊണ്ടുവരുവാനും അവയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും ഓരോ വിദ്യാർത്ഥിയും മുന്നോട്ട് വരണം എന്ന ആശയത്തോടെയാണ് ചർച്ച അവസാനിപ്പിച്ചത്.

 പത്താം ക്ലാസ് വിദ്യാർത്ഥിയായ മഹിത് പി എസ്, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് മോഡറേറ്ററായി.






Next Post Previous Post
No Comment
Add Comment
comment url