അക്ഷരദീപം തെളിച്ച് വായനദിനം ഉദ്ഘാടനം ചെയ്തു
മഞ്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനദിനം ആചരിച്ചു. ദിനാചരണം പി.ടി.എ പ്രസിഡന്റ് കെ.എസ് ഉദയകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ അനന്തുകൃഷണ (പ്ലസ് ടു), മഹിത് പി.എസ്. (പത്താം ക്ലാസ്), വൈഷ്ണവ്.എ (ഒൻപതാം ക്ലാസ്), അശ്വജിത്ത് (എട്ടാം ക്ലാസ്) എന്നീ വിദ്യാർത്ഥികൾ അക്ഷരദീപം തെളിച്ച് വായനമാസാചരണത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഖിൽ എസ് തയ്യാറാക്കിയ വായനദിന പോസ്റ്റർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ജിഷ, ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മി എന്നിവർ വായനദിന ആശംസകൾ അറിയിച്ചു. ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തിൽ വായനമത്സരം സംഘടിപ്പിച്ചു.