ചാന്ദ്രദിനാചരണവും ലെജന്റ്സ് ടോക് ലോഗോയുടെയും ഭാഗ്യമുദ്രയുടെയും പ്രകാശനവും
ചാന്ദ്രദിനാചരണവും ലെജന്റ്സ് ടോക് ലോഗോയുടെയും ഭാഗ്യമുദ്രയുടെയും പ്രകാശനവും
നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസിൽ ചാന്ദ്രദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥിയും ജി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടറുമായിരുന്ന എൻ.പി.ഗിരി. മുഖ്യാതിഥിയായെത്തി.ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടൊപ്പം സ്കൂളിൽ ആരംഭിച്ച ലെജന്റ്സ് ടോക് പരിപാടിയുടെ ലോഗോയുടെയും ഭാഗ്യമുദ്രയുടെയും ചാന്ദ്രദിനപ്പതിപ്പിന്റെയും പ്രകാശനം നടത്തി. സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായി വിദ്യാർത്ഥികൾ ആശയങ്ങൾ പങ്കിടുന്ന പരിപാടിയാണിത്. ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളായ പി.എസ്.മഹിത്, അഭിനവ് ബി.എസ്. എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ഉദയകുമാർ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.എസ് രശ്മി സ്വാഗതവും സെയ്യദ് ഷിയാസ് മിർസ നന്ദിയും പറഞ്ഞു.