ഗാന്ധി പാരായണം : കെ.അരവിന്ദാക്ഷൻ
ഇവിടെ കേൾക്കാം:
മഞ്ച ഗവ.വി.എച്ച്.എസ്.എസിൽ ഗാന്ധി പാരായണം പരിപാടി തുടങ്ങി. വായിച്ചും കേട്ടും ഗാന്ധിയെ അറിയാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗാന്ധിയെ കുട്ടികൾ വായിക്കുന്നതിനൊപ്പം പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്കൂൾ റേഡിയോയിലൂടെ നടത്തുന്ന പ്രഭാഷണങ്ങൾ കേൾക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ എഴുത്തുകാരനും പരിഭാഷകനും ഗാന്ധി അന്വേഷകനുമായ കെ.അരവിന്ദാക്ഷൻ ഹിന്ദ് സ്വരാജിനെക്കുറിച്ച് ആദ്യ പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥി അൻവർ സഹദ് ഹിന്ദ് സ്വരാജിൽ നിന്നുള്ള ഭാഗം വായിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.