സ്വാതന്ത്ര്യദിനത്തിൽ കേൾവി പുസ്തകം പ്രകാശനം ചെയ്തു

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ അദ്ദേഹത്തിന് ആദരവേകി നമ്മുടെ സ്കൂൾ 'ഗാന്ധി: ഒരു കേൾവിപുസ്തകം' എന്ന പേരിൽ ശബ്ദപുസ്തകം പ്രകാശനം ചെയ്തു. നെടുമങ്ങാട് ടൗൺ എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ശിവന്യ ടൗൺ യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവപ്രിയയ്ക്കു നൽകി ഗാന്ധി ഒരു കേൾവിപുസ്തകം പ്രകാശനം ചെയ്തു. 1198 കർക്കടക മാസത്തിൽ 'ഗാന്ധിപാരായണം' എന്ന പേരിൽ നടത്തിയ റേഡിയോ പ്രഭാഷണ പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

 

Next Post Previous Post
No Comment
Add Comment
comment url