ആഴിയും തിരയും കാറ്റും: ശ്രീനാരായണഗുരുവിന്റെ കവിത ചൊല്ലി നവോത്ഥാന മാസാചരണത്തിനു തുടക്കമായി

ക്കൊല്ലവും ചിങ്ങമാസം നമ്മുടെ സ്കൂളിൽ നവോത്ഥാന മാസമായി ആചരിക്കുന്നു. പരീക്ഷാത്തിരക്കുകൾക്കിടയിലും കൃത്യമായി ചിങ്ങം 1നു തന്നെ മാസാചരണത്തിനു തുടക്കമായി. ഇത്തവണ ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തിലെ കാവ്യഭാഗം ചൊല്ലിയാണ് വിദ്യാർത്ഥികൾ മാസാചരണം ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാന വ്യക്തിത്വങ്ങളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണഗുരു, ടി.കെ.മാധവൻ, ബ്രഹ്മാനന്ദശിവയോഗി, കെ.കേളപ്പൻ, കെ.പി.കേശവമേനോൻ തുടങ്ങിയവർ ജനിച്ച ചിങ്ങമാസം സ്കൂളിൽ നവോത്ഥാന മാസമായി ആചരിക്കുന്നു. മലയാള അക്കങ്ങൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാാക്കിയ കൊല്ലവർഷം 1199ലെ നവോത്ഥാന കലണ്ടർ അധ്യാപിക എൽ.എ.ശ്രീജയ്ക്കു നൽകി ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മി പ്രകാശനം ചെയ്തു. ഴിഞ്ഞ കൊല്ലം സ്കൂൾ മുറ്റത്ത് ഇലഞ്ഞിമരത്തൈ നട്ടുകൊണ്ട് പ്രശസ്ത ബാവുൽ കലാകാരി  പാർവതി ബാവുലും രവി ഗോപാലൻ നായരും ചേർന്നായിരുന്നു മാസാചരണം ഉദ്ഘാടനം ചെയ്തത്.(വാർത്ത 1. ഇവിടെയും   2. ഇവിടെയും ഉണ്ട്) ഉദ്ഘാടന വേളയിലെ പാർവതിബാവുലിന്റെ  ഗാനങ്ങൾ ഇവിടെ കേൾക്കാം  റേഡിയോ മഞ്ചയിൽ എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണം ഇവിടെ കേൾക്കാം. ദിനാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് നഗരസഭയിലെ എല്ലാ സ്കൂളുകളിലും ചിങ്ങമാസം നവോത്ഥാന മാസമായി ആചരിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് നഗരസഭ അധികൃതർക്കും കേരളത്തിലെ എല്ലാ സ്കൂളുകളിലും നവോത്ഥാന മാസമായി ആചരിക്കണമെന്നാവശ്യപ്പെട്ട്  മന്ത്രിമാർക്കും കുട്ടികൾ കത്തെഴുതി ഇവിടെ വായിക്കാം. കത്തിന് മന്ത്രി ജി.ആർ.അനിൽ എഴുതിയ മറുപടി ഇവിടെ വായിക്കാം.




Next Post Previous Post
No Comment
Add Comment
comment url