കുളമാവ് സരക്ഷണം; ഗ്രീൻ മഞ്ച - ലെജന്റ്സ് ടോക്
ഇന്ന് സ്കൂളിൽ വ്യത്യസ്തമായ ഒരു പ്രവർത്തനത്തിനു തുടക്കമായി. അന്യം നിന്നുകൊണ്ടിരിക്കുന്ന കുളമാവ് വൃക്ഷങ്ങളെ സംരക്ഷിക്കുക എന്ന ആശയവുമായി 'ഗ്രീൻ മഞ്ച' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥിയും വിദ്യാഭ്യാസപ്രവർത്തകനും സാഹിത്യകാരനുമായിരുന്ന പി.എ.ഉത്തമന്റെ ഓർമയ്ക്ക് സമർപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ഇവാന വെസ്ലി തയ്യാറാക്കിയ ഗ്രീൻ മഞ്ചയുടെ ലോഗോ ഡോ.ബി.ബാലചന്ദ്രൻ പ്രകാശിപ്പിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി പവിത്ര, ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജാസിം എന്നിവർക്കൊപ്പം അദ്ദേഹം ആദ്യത്തെ വൃക്ഷത്തൈ നട്ടു. തുടർന്ന് ലെജന്റ്സ് ടോക് പരിപാടിയിൽ അദ്ദേഹംകുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മി, പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ്.ബി.എസ് എന്നിവർ സംസാരിച്ചു.