വായന മാസാചരണം: പഴയകാലത്തെ പാഠപുസ്തകങ്ങളുടെ പ്രദർശനം
നെടുമങ്ങാട് മഞ്ച ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായി പഴയകാലത്തെ പാഠപുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കേരളപ്പിറവിക്കു മുമ്പും അതിനു ശേഷവുമുള്ള പാഠപുസ്തകങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. പാഠപുസ്തകപ്രദർശനത്തിന്റെയും വായന മാസാചരണത്തിന്റെയും ഉദ്ഘാടനം ഡോ.ഷിജുഖാൻ നിർവഹിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക സ്മരണയായി കവി അൻവർ അലി എഴുതിയ 'ഗാന്ധിത്തൊടൽമാല' എന്ന കവിതയുടെ സംഗീതാവിഷ്കാരം വിദ്യാർത്ഥികളായ ഇവാന വെസ്ലിയും ഐവാൻ വെസ്ലിയും ചേർന്നു നടത്തി. പി.കെ.സുധിയുടെ കുട്ടികൾക്കുള്ള നോവൽ 'അയനോ സുക്മി' ആദ്യ അധ്യായം സെയ്ദ് ഷിയാസ് മിർസ വായിച്ചു. സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം പി.എസ്.മഹിത് നിർവഹിച്ചു. റോസ്മേരി അധ്യക്ഷയായ യോഗത്തിൽ പുഷ്പകുമാരി സ്വാഗതവും നിഷാന നന്ദിയും പറഞ്ഞു.