ക്വിറ്റിന്ത്യാദിനത്തിൽ കാഴ്ചപ്പാട് രേഖ പ്രകാശനം ചെയ്തു

കാഴ്ചപ്പാട് രേഖയിൽ നിന്ന്:

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യാഘോഷങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിലും വിദ്യാലയങ്ങളിലും വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങളും ആഘോഷപരിപാടികളും നടന്നിരുന്നു.

    2022 ആഗസ്റ്റ് 15ന് മഞ്ച സ്കൂളിൽ 'റേഡിയോ മഞ്ച'യുടെയും റേഡിയോ ബ്ലോഗിന്റെയും പോഡ്കാസ്റ്റിന്റെയും ഉദ്ഘാടനം നടന്നു. ഉദ്ഘാടനസമ്മേളനത്തിൽ, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളിൽ സ്വാതന്ത്ര്യസമര ശതവാർഷിക സ്മാരക ഗ്രന്ഥശാലയുടെ അസാന്നിധ്യത്തെക്കുറിച്ച് പരാമർശമുണ്ടായി. ഇതേത്തുടർന്ന് 2023 ആഗസ്റ്റ്  9ന് ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി മഞ്ച സ്കൂളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഫ്രൈജി (ഫ്രൈഡേ ഗ്രൂപ്പ്) ഒരു നിവേദനം നെടുമങ്ങാട് നഗരസഭാ കൗൺസിലിനു നൽകിയിരുന്നു. നഗരസഭാപരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സ്വാതന്ത്ര്യസമര ശതവാർഷിക സ്മാരക ഗ്രന്ഥശാലയിൽ സൗജന്യ അംഗത്വവും മറ്റ് ലൈബ്രറി സേവനങ്ങളും നൽകണമെന്നുമായിരുന്നു നിവേദനത്തിലെ ആവശ്യം.
 
    ആ നിവേദനത്തെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ആലോചനയ്ക്കു വിധേയമാക്കി ഒന്നുകൂടി വിപുലീകരിച്ച് 2024ലെ ക്വിറ്റിന്ത്യാ ദിനത്തിൽ ഒരു കാഴ്ചപ്പാട് രേഖയായി അവതരിപ്പിക്കുകയാണ്.

 
ക്വിറ്റിന്ത്യാദിനത്തിൽ 'സ്വാതന്ത്ര്യസമര ശതവാർഷിക സ്മാരക ഗ്രന്ഥശാലയും നെടുമങ്ങാട് പട്ടണത്തിലെ സ്കൂൾ വിദ്യാർത്ഥികളും'എന്ന കാഴ്ചപ്പാട് രേഖ പ്രകാശനം ചെയ്തു. മഞ്ച സ്കൂൾ തയ്യാറാക്കിയ രേഖ ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രനും എഴുത്തുകാരൻ പി.എസ് ഉണ്ണികൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു.


 

Next Post Previous Post
No Comment
Add Comment
comment url