നെഹ്രുവും പ്രണവും

നെഹ്രുപാരായണം എന്ന ആശയം മുന്നോട്ടുവച്ചത് 10എ ക്ലാസിലെ പ്രണവ്.റ്റി.പി എന്ന കുട്ടിയാണ്. 2024 നവംബർ തുടക്കം മുതൽ പ്രണവ് അത് പറഞ്ഞുതുടങ്ങി. "ശിശുദിനത്തിൽ ഈ പരിപാടി ആരംഭിച്ചാലോ" എന്നായിരുന്നു പ്രണവ് ആവർത്തിച്ചു പറഞ്ഞത്.

ഒൻപതാം ക്ലാസുകാർക്കുള്ള പി.ആർ.എസ്.എസ് പരീക്ഷയുടെ പരിശീലനവും മറ്റു പല തിരക്കുകളും ഉള്ളതിനാൽ പിന്നീടാകാം എന്ന് അധ്യാപകരും ഹെഡ്മിസ്ട്രസും കുട്ടിയോട് പറഞ്ഞു. സ്കൂളിൽ മുമ്പു നടത്തിയ ഗാന്ധിപാരായണവും അംബേദ്കർ പാരായണവും പോലെ നെഹ്റുപാരായണവും വേണമെന്ന് പ്രണവ് ആവർത്തിച്ച് ആവശ്യപ്പെട്ടു. എല്ലാ ദിവസവും സ്റ്റാഫ് റുമിൽ ചെന്ന് അധ്യാപകരോട് ആവശ്യം ആവർത്തിച്ചുകൊണ്ടിരുന്നു. സ്കൂളിൽ മുമ്പ് നടന്ന എല്ലാ പരിപാടികളിലും പ്രണവ് സജീവമായി പങ്കെടുത്തിരുന്നു.

  പ്രണവിന്റെ നിരന്തരമായ ആവശ്യപ്പെടലിനെത്തുടർന്നാണ് നെഹ്റുപാരായണം എന്ന പരിപാടി ആരംഭിക്കുന്നത്. 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പുസ്തകത്തിലെ ആദ്യ ഖണ്ഡിക വായിച്ച് 2025 ജനുവരി 1ന് പ്രണവ് തന്നെ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രണവിന്റെ സഹപാഠിയും ക്ലാസ് ലീഡറുമായ ഇവാന വെസ്ലി ആദ്യ അധ്യായം വായിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മി, ഗണിതാധ്യാപകൻ ഇ.ഷാജി എന്നിവർ ഈ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു.  


Next Post Previous Post
No Comment
Add Comment
comment url