SSLC പരീക്ഷ മാർച്ച് 2025 :സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങൾ

  എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉള്ളടക്കഭാരവും കുട്ടികളുടെ പരീക്ഷാസമ്മർദ്ദവും ലഘൂകരിക്കുന്നതിനായി സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. 


സാമൂഹ്യശാസ്ത്രപരീക്ഷാ പേപ്പറിൽ A, B എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. രണ്ടുഭാഗങ്ങൾക്കും 40 സ്കോറാണ് നൽകിയിരിക്കുന്നത്. 'A' വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരം എഴുതേണ്ടതാണ്. 'B' വിഭാഗത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും. 

നിർബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തുന്ന യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് 'എ' യിൽ നൽകിയിട്ടുള്ളത്. തിരഞ്ഞെടുത്തു പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് 'ബി'യിലുള്ളത് വിശദാംശങ്ങൾ എസ്. സി. ഇ. ആർ. ടി. വെബ്സൈറ്റിൽ ലഭ്യമാണ്.

2025 മാർച്ചിൽ നടത്തുന്ന പരീക്ഷയിൽ എസ്. സി. ഇ. ആർ. ടി. നിർദ്ദേശിച്ച മാറ്റങ്ങൾ ചുവടെ:













Next Post Previous Post
No Comment
Add Comment
comment url