ഇനി നമ്മുടെ ഊഴം: ഫ്രൈജി ചർച്ച ഇന്ന്

2025-26 സ്കൂൾ വർഷത്തിലെ ആദ്യ ഫ്രൈജി ചർച്ച ഇന്ന്. കഴിഞ്ഞ രണ്ടാഴ്ചക്കാലം സ്കൂളിൽ നടത്തിയ സാമൂഹ്യാവബോധ ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് ചർച്ചാപരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈജിയുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിക്കും. 2025 ജൂൺ 13 വെളിയാഴ്ച ഉച്ച ഇടവേളയിലാണ്‌ പരിപാടി. 'നന്മയുടെ പാഠങ്ങൾ: ഇനി നമ്മുടെ ഊഴം' എന്നു പേരിട്ട ചർച്ചാപരിപാടിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ അൽഫിയ എസ്, സർഗ എസ് കിഷോർ എന്നിവർ വിഷയാവതരണം നടത്തും. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജെസ്സിയാണ് മോഡറേറ്റർ. 


 



Next Post Previous Post
No Comment
Add Comment
comment url