അന്വേഷിന്റെ ക്വാണ്ടം അന്വേഷണങ്ങൾ പ്രകാശനം ചെയ്തു
ക്വാണ്ടം ശാസ്ത്രസാങ്കേതിക വർഷാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂൾ തയ്യാറാക്കിയ സചിത്ര കഥാപുസ്തകമാണ് 'അന്വേഷിന്റെ ക്വാണ്ടം അന്വേഷണങ്ങൾ'. ക്വാണ്ടം ശാസ്ത്രത്തിൽ താല്പര്യം തോന്നുന്ന അന്വേഷ് എന്ന വിദ്യാർത്ഥി നടത്തുന്ന മനോയാത്രകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിലെ കഥയും ചിത്രങ്ങളും തയ്യാറാക്കിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. മടത്തറക്കാണി ഗവ.ഹൈസ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ടി.എസ്.ബിന്ദു ടീച്ചർ പ്രകാശനം ചെയ്തു.



