കേരള പാഠാവലി വാരാചരണം: രണ്ടാം ദിവസം
'കേരള പാഠാവലി വാരാചരണം'
രണ്ടാം ദിവസം (26/10/2023)
എന്റെ പാഠാവലി
പരിപാടിയിൽ വെള്ളനാട് ഗവ. വി&എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപിക ശ്രീജ ടീച്ചർ
റേഡിയോ മഞ്ചയിൽ പഴയ മൂന്നാം ക്ലാസിലെ ഖലീഫ ഉമർ, ആദാമിന്റെ മകൻ അബു എന്നീ
പാഠഭാഗങ്ങൾ വായിച്ചു. കേരള യൂണിവേഴ്സിറ്റി കോളേജ് ഒഫ് ടീച്ചർ എജുക്കേഷനിലെ
ഒന്നാം വർഷ ബി എഡ് വിദ്യാർത്ഥിനി മാളവിക അക്കാലത്തെ എട്ടാം ക്ലാസിലെ 'ജാതി
ചോദിക്കുന്നില്ല ഞാൻ സോദരി' എന്ന കവിത അവതരിപ്പിച്ചു.