കേരള പാഠാവലി വാരാചരണം: മൂന്നാം ദിവസം
കേരള പാഠാവലി വാരാചരണം:
മൂന്നാം ദിവസം (27/10/2023)
എന്റെ പാഠാവലി പരിപാടിയിൽ ഇന്ന് (27/10/2023) കാസർഗോഡ് ജില്ലാ പ്ലാനിങ് ബോർഡ് റിസർച്ച് അസിസ്റ്റന്റ് വി.കുഞ്ഞികൃഷ്ണൻ പഴയ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലുള്ള ജി.യുടെ കവിതയും നാലാം ക്ലാസിലെ പാഠപുസ്തകത്തിലെ ചൈത്രനും മൈത്രനും എന്ന കഥയും റേഡിയോ മഞ്ചയിൽ അവതരിപ്പിച്ചു.
1960കളിലെ പുസ്തകത്തിലുള്ള "ഭാരതം എന്റെ നാടാണ്" എന്നു തുടങ്ങുന്ന പ്രതിജ്ഞ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് വായിച്ചു.
കെ.യു.ടി.സി. നെടുമങ്ങാട് സെന്ററിലെ ഒന്നം വർഷ ബി.എഡ് വിദ്യാർത്ഥിനികളായ അഞ്ജനയും താജുനിസയും അറുപതുകളിലെ പാഠപുസ്തകത്തിൽ നിന്നുള്ള ആഫ്രിക്കയിലെ ഗോറില്ലകൾ, കണ്ണുണ്ടായാൽ പോര കാണണം എന്നീ പാഠങ്ങൾ വായിച്ചു.